Congress will provide lpg cylinder to rs 500, rahul gandhi's surprise announcement in gujarat | സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഗുജറാത്തില്‍ വന്‍ പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി. 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ ലഭ്യമാക്കുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളും ഇതിന് പിന്നാലെ വന്നിട്ടുണ്ട്. ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും നിരക്കുകള്‍ ആദ്യം കുറയ്ക്കാന്‍ നോക്കുവെന്നാണ് കമന്റുകള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും ഉയര്‍ന്ന നിരക്കിലാണ് സിലിണ്ടര്‍ വില ഈടാക്കുന്നത്. അതേസമയം ഗുജറാത്തില്‍ അധികാരത്തില്‍ വന്നാല്‍ മൂന്ന് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. നിര്‍ണായകമായ രണ്ട് പ്രഖ്യാപനങ്ങളാണിത്.